Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല യുവതീപ്രവേശനം : വീണ്ടും നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വംബോർഡ്

ശബരിമല യുവതീപ്രവേശനം : വീണ്ടും നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വംബോർഡ്
ശബരിമല യുവതീപ്രവേശ കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് വീണ്ടും നിലപാട് മാറ്റുന്നു. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗിക പ്രശ്നങ്ങളും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്ന് ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു. ശബരിമലയിൽ പ്രയഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ മുതൽ ദേവസ്വംബോർഡ് എടുത്ത നിലപാട്. ഇതിൽനിന്ന് മലക്കംമറിയുന്നതാണ് പുതിയ നിലപാട്. സുപ്രീംേകാടതിയിൽ എന്തു നിലപാടെടുക്കണമെന്നു നിയമവിദഗ്ധരുമായി ചർച്ചചെയ്യുമെന്ന് ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. പുതിയ സത്യവാങ്മൂലം നൽകേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടിയാലോചനകൾക്കുശേഷമേ പറയാനാകൂ. സർക്കാരുമായും ബോർഡ് ഇക്കാര്യം ചർച്ചചെയ്യും. കോടതിയിൽനിന്ന് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Popular News

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Save your stories

Sign in