ഇന്ന് പുലിയിറങ്ങും; തൃശ്ശൂരില്‍ ഇന്ന് പുലിക്കളി; 7 പുലിക്കളി സംഘങ്ങള്‍ വൈകിട്ട് സ്വരാജ് റൗണ്ടിലേക്ക് എത്തും
Jaihind TV News Report
Jaihind TV Web Desk
September 18, 2024
1 min read
•
Updated: June 06, 2026
തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് തൃശൃര്‍ നഗരത്തില്‍ പുലികളിറങ്ങും. വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കിയാത്ര ആരംഭിക്കും.
എല്ലാ പുലിമടകളിലും വരയ്ക്കാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍. ആദ്യമായി വരയ്ക്കുന്നവരും വര്‍ഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. 40 ലേറെ വര്‍ഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്.
രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൗണ്ടില്‍ എത്തും. സ്വരാജ് റൗണ്ട് വലം വച്ച് നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10