INTERNATIONAL YOGA DAY| ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' ഈ വര്‍ഷത്തെ പ്രമേയം
Jaihind TV News Report
Jaihind TV Web Desk
June 21, 2025
1 min read
•
Updated: June 04, 2026
ഇന്ന് അന്താരാഷ്ട്ര യോഗദിനം. ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന പ്രമേയം. വിവിധ രാജ്യങ്ങളില്‍ യോഗാദിനം അതീവ പ്രാന്യത്തോടെയാണ് ആചരിക്കുന്നത്.
എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. 2014 സെപ്റ്റംബര്‍ 27 ന് ഐക്യരാഷ്ട്രസഭയുടെ 69-ാമത് പൊതുസഭയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. 193 അംഗരാഷ്ട്രങ്ങളില്‍ 175 എണ്ണത്തിന്റെ സഹകരണത്തോടെ, പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ,യോഗാദിനം അംഗീകരിയ്ക്കപ്പെടുകയുണ്ടായി.
2015 ജൂണ്‍ 21 നാണ് ആദ്യ യോഗാദിനം ആചരിച്ചത്. ഇന്ത്യയുടെ പുരാതന പാരമ്പര്യത്തില്‍ നിന്നുള്ള വിലമതിക്കാനാവാത്ത സമ്മാനമാണ് യോഗ. മനസ്സിന്റെയും ശരീരത്തിന്റെയും ചിന്തയുടെയും പ്രവൃത്തിയുടെയും ഐക്യത്തെ യോഗ ഉള്‍ക്കൊള്ളുന്നു. നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വിലപ്പെട്ട ഒരു സമീപനമാണ് യോഗ. യോഗ വെറും വ്യായാമമല്ല, പ്രകൃതിയുമായി ഐക്യബോധം കണ്ടെത്താനുള്ള ഒരു മാര്‍ഗമാണെന്ന് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. യോഗയ്ക്ക് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്. അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് യോഗ. യോഗയുമായുള്ള കാഴ്ചപ്പാടില്‍, ഉത്തരായനാനന്തരം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയപാണ്. ഉത്തരായനാനന്തരത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂര്‍ണിമ എന്നറിയപ്പെടുന്നു. യോഗ പണ്ഡിതന്‍ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തില്‍ ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനില്‍ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്. മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ആരോഗ്യത്തെ ശക്തിപ്പെടുത്തുക എന്നതിനും യോഗ പ്രാധാന്യം നല്‍കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10