Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാളികാവിലെ കടുവാ ആക്രമണം: സര്‍ക്കാരിന്‍റെയും വനംവകുപ്പിന്‍റെയും ഗുരുതര വീഴ്ച; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി എടുത്തില്ല

കാളികാവിലെ കടുവാ ആക്രമണം: സര്‍ക്കാരിന്‍റെയും വനംവകുപ്പിന്‍റെയും ഗുരുതര വീഴ്ച; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി എടുത്തില്ല
മലപ്പുറം കാളികാവിലെ കടുവാ ആക്രമണത്തില്‍ സര്‍ക്കാരിന്റെ ഗുരുതര വീഴ്ച പുറത്ത്. കടുവയുടെ സാന്നിദ്ധ്യം മുന്നറിയിപ്പ് നല്‍കിയിട്ടും വനംവകുപ്പ് നടപടി സ്വീകരിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ - ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് കത്തയച്ചത് രണ്ട് തവണ. കത്തിന്റെ പകര്‍പ്പ് ജയഹിന്ദ് ന്യൂഡിന് ലഭിച്ചു. കാളികാവില്‍ കഴിഞ്ഞ വ്യാഴാഴ്ച കടുവയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ 41 കാരന്‍ അബ്ദുള്‍ ഗഫൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതിന്റെ തെളിവുകള്‍ പുറത്ത്. സ്ഥലത്ത് കടുവയുടെ സാന്നിദ്ധ്യം ഉണ്ടെന്ന് കീഴ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വനംവകുപ്പ് നടപടി സ്വീകരിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ - ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് രണ്ട് തവണയാണ് കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് ജയഹിന്ദ് ന്യൂഡിന് ലഭിച്ചു. കൂട് സ്ഥാപിക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്. രണ്ടു തവണ കത്തയച്ചിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍യിരുന്നില്ല. ഇതാണ് കടുവ ഒരാളുടെ ജീവനെടുക്കുന്ന സാഹചര്യത്തിലെത്തിച്ചത്. കത്ത് പുറത്ത്വന്നതോടെ വനംവകുപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. മുന്നറിയിപ്പ് നല്‍കികൊണ്ടുള്ള കത്ത് നല്‍കിയ സൗത്ത് ഉഎഛ ധനിക് ലാലിനെയാണ് ഇന്നലെ സ്ഥലംമാറ്റി സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കടുവയെ പിടി കൂടുന്ന ദൗത്യത്തിലേര്‍പ്പെട്ട DFOയെ സ്ഥലം മാറ്റിയതിലും ദുരൂഹത വര്‍ധിക്കുന്നു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in