Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റിനെ കുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ

കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റിനെ കുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ
കാസര്‍കോട്: കെ.എസ്.യു മുന്‍ജില്ലാ പ്രസിഡണ്ട് അമ്പലത്തറ പറക്ലായി ചേമക്കോട്ടെ പ്രദീപ് കുമാറിനെ (29) കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. വെള്ളിക്കോത്ത് അടോട്ട് സ്വദേശികളായ എന്‍.പ്രശോഭ് (32), വി.വി. വിപിന്‍ (25), എം. പ്രശാന്ത് (35) എന്നിവരെയാണ് കാസര്‍കോട് അസി സെഷന്‍സ് കോടതി ജഡ്ജി എം.സുഹൈല്‍ ഒരു വര്‍ഷവും നാല് മാസവും തടവിനും 11,500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. വധശ്രമം ഒഴികെ മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. കേസിലെ മറ്റു പ്രതികളായ വിഷ്ണു, ശ്രീയേഷ്, ശരത്, രജിന്‍, രാഹുല്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 2015 ജനുവരി 13ന് രാത്രി മഡിയന്‍കൂലോം ക്ഷേത്ര പാട്ടുത്സവത്തിന്റെ ഭാഗമായി മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പീഠം എഴുന്നള്ളത്തുമായി വരികയായിരുന്ന സംഘത്തിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധംമൂലം കഠാരകൊണ്ട് തലക്ക് പിന്‍ഭാഗത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐ യു.പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 16 സാക്ഷികള്‍ കേസിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹനന്‍ ഹാജരായി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in