Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുന്‍ മന്ത്രി പി ശങ്കരന് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി... സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടന്നു | Video

മുന്‍ മന്ത്രി പി ശങ്കരന് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി... സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടന്നു | Video
കോഴിക്കോട് : അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന് ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് പേരാമ്പ്രയിലെ തറവാട്ട് വീട്ടുവളപ്പിൽ നടന്നു. പേരാമ്പ്രക്കടുത്ത് കടിയങ്ങാട് ഗ്രാമം ഒന്നാകെ പി ശങ്കരന്‍റെ തറവാട്ട് വീട്ടിൽ സംഗമിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവരുടെ നീണ്ട നിര വീട്ടു മുറ്റവും കടന്ന് റോഡിലേക്ക് ഏറെ ദൂരം നീണ്ടു. പി ശങ്കരനോടുള്ള ആദര സൂചകമായി പേരാമ്പ്രയിൽ കടകൾ അടച്ച് നാട്ടുകാർ ഹർത്താൽ ആചരിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ടി.പി രാമകൃഷ്ണൻ, കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ, എം.പിമാരായ കെ മുരളീധരൻ, എം.കെ രാഘവൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പത്തേ കാലോടെ ഉറ്റവരുടെ സങ്കടക്കടൽ മുറിച്ചു കടന്ന് ചിതയിലേക്ക്. പോലീസ് സേനാംഗങ്ങൾ ആചാര വെടി മുഴക്കി ആദരമർപ്പിച്ചു. പിന്നെ ചിട്ട തെറ്റാതെ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി. മകൻ രാജീവ് ചിതയ്ക്ക് തീ കൊളുത്തി. നിരവധി സമരപഥങ്ങളിൽ തീജ്വാലയായി നിന്ന പി ശങ്കരൻ എന്ന നേതാവ് ഇനി ഓർമകളിൽ ഒളി മങ്ങാതെ നില്‍ക്കും. https://www.facebook.com/JaihindNewsChannel/videos/235900387448739/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in