Suresh Gopi| 'ഇത് എം പിയുടെ പണി അല്ല, പോയി പഞ്ചായത്തില്‍ പറയൂ': നിവേദനം വാങ്ങാതെ വയോധികനെ പരിഹസിച്ച് സുരേഷ് ഗോപി
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read
•
Updated: June 10, 2026
നിവേദനവുമായി എത്തിയ വയോധികനെ തിരിച്ചയച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് വികസന ചര്‍ച്ച എന്ന പേരില്‍ തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സുരേഷ് ഗോപി വയോധികന്‍ നല്‍കിയ നിവേദനം തിരിച്ചു നല്‍കിയത്. ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി ഇയാളെ തിരിച്ചുവിടുന്നത്. ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകളില്‍ മാത്രമേ എം.പി. ഫണ്ട് നല്‍കാന്‍ കഴിയൂ എന്നും സുരേഷ് ഗോപി പറയുന്നുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ബിജെപിയുടെ പ്രവര്‍ത്തകര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇതിന് പിന്നാലെ മറ്റൊരാള്‍ കയ്യില്‍ കരുതിയിരുന്ന നിവേദനം പിന്നോട്ട് ചുരുട്ടിവെക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. കവറില്‍ എന്താണെന്നെങ്കിലും തുറന്ന് നോക്കാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പ്രായത്തെ മാനിക്കാമായിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10