Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തില്‍പ്പെട്ടു ; ചികിത്സിച്ച ഡോക്ടര്‍മാർ ഉള്‍പ്പെടെയുള്ളവർ നിരീക്ഷണത്തില്‍

കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തില്‍പ്പെട്ടു ; ചികിത്സിച്ച ഡോക്ടര്‍മാർ ഉള്‍പ്പെടെയുള്ളവർ നിരീക്ഷണത്തില്‍
തിരുവനന്തപുരം/കൊല്ലം : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവിന് കോവിഡ്–19 ആണെന്ന് സംശയം. ചികിത്സ നൽകിയതിനുശേഷമാണ് ഇയാൾ കോവിഡ് നിരീക്ഷണത്തിലായിരുന്നെന്ന് ഡോക്ടർമാർ അറിഞ്ഞത്. തുടർന്ന് ഇയാളെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി. സൗദിയില്‍ നിന്നെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിലുള്ളപ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ടത്.  ബൈക്കില്‍ കുടുംബവുമായി പുറത്തുപോകവെ പള്ളിമുക്കിനടുത്ത് എ.കെ.ജി ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കുട്ടിക്കും പരിക്കേറ്റിരുന്നു. ഇയാളുടെ ഭാര്യയും കുട്ടിയും നിരീക്ഷണത്തിലാണ്. യുവാവുമായി ഇടപഴകിയ ഡോക്ർമാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലാണെന്നറിയാതെയാണ് ഇവരെ ചികിത്സിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച ഇയാള്‍ക്ക് അടിയ അടിയന്തര ചികിത്സ നൽകിയശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഇതിന് ശേഷമാണ് ഇയാള്‍ കോവിഡ് നിരീക്ഷണത്തിലാണെന്ന വിവരം ബന്ധുക്കളില്‍ നിന്ന് അറിയുന്നത്. ഇതോടെ ഇയാളെ ചികിത്സിച്ച ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിലായി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in