Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ മാറ്റിവെക്കണം ; കെ.എസ്.യു ഗവർണർക്ക് പരാതി നല്‍കി

സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ മാറ്റിവെക്കണം ; കെ.എസ്.യു ഗവർണർക്ക് പരാതി നല്‍കി
തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെ.എസ്.യു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കെ.എസ്.യു പരാതി നൽകി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി കെ.എസ്.യു രംഗത്തെത്തിയത്. ജൂലൈ 1 മുതലാണ് സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താനിരിക്കുന്നത്. യു.ജി.സി അടക്കം പരീക്ഷകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരള സാങ്കേതിക സർവകലാശാല പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഹോട്ട്സ്പോട്ട് മേഖലകൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള വാഹന സൗകര്യം പോലും ലഭ്യമല്ലെന്ന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും  കെ.എസ്.യു ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in