Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'100 വീടുകൾ വാഗ്ദാനം ചെയ്തുള്ള കർണ്ണാടക സർക്കാരിന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ നിസംഗത പുലർത്തിയത് അപമാനകരം'; വി. ഡി. സതീശന്‍

'100 വീടുകൾ വാഗ്ദാനം ചെയ്തുള്ള കർണ്ണാടക സർക്കാരിന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ നിസംഗത പുലർത്തിയത് അപമാനകരം'; വി. ഡി. സതീശന്‍
  തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന കർണ്ണാടക സർക്കാരിന്‍റെ  വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സർക്കാർ നടത്തിയതെന്നും സതീശന്‍ ചൂണ്ടികാട്ടി. കർണ്ണാടക സർക്കാർ അയച്ച കത്തിന് മറുപടി നൽകാൻ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണ്. ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടർന്ന് കർണ്ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നതെന്നും വി.ഡി. പറഞ്ഞു. എത്ര ലാഘവത്തോടെയാണ് കേരള സർക്കാർ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സർക്കാർ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകിൽ വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നൽകണം. അല്ലെങ്കിൽ വീടുകൾ വാഗ്ദാനം ചെയ്തവർക്ക് സ്വന്തം നിലയിൽ സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിന് അനുമതി നൽകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സർക്കാരിന്‍റെ ഉദാസീനത പുനരധിവാസ പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങളിലെ സർക്കാർ നിഷ്ക്രിയത്വത്തിനെതിരെ ഡിസംബർ 17 ന് ചേരുന്ന യുഡിഎഫ് യോഗം സമര പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in