Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സ്വര്‍ണക്കൊള്ളയില്‍ ഇനി അകത്താകുന്നത് സിപിഎം മന്ത്രിമാരാകും' അടൂര്‍ പ്രകാശ് എം.പി

'സ്വര്‍ണക്കൊള്ളയില്‍ ഇനി അകത്താകുന്നത് സിപിഎം മന്ത്രിമാരാകും' അടൂര്‍ പ്രകാശ് എം.പി
ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ഉടന്‍ തന്നെ മന്ത്രി കടകംപള്ളിയും വാസവനും ജയിലില്‍ ആകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. മുന്‍ ദേവസ്വം പ്രസിഡന്റുമാര്‍ ജയിലായി. അടുത്തത് സിപിഎം മന്ത്രിമാരാണ് അകത്താവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യ ജനാധിപത്യ മുന്നണി മണ്ഡലം കണ്‍വെന്‍ഷന്‍ കോന്നി അരുവാപുലത്ത് ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയില്‍ മറ്റൊരാള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ തന്റെതാക്കി അവതരിപ്പിക്കുന്ന ജനപ്രതിനിധിയുടെ തരം താഴ്ന്ന രാഷ്ടീയ നാടകം വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും ചെയ്ത വികസനങ്ങള്‍ ചങ്കുറ്റത്തോടെ അവതരിപ്പിക്കാന്‍ കഴിവ് ഉണ്ടാകണമെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി തോമസ്‌കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചു പറമ്പില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദീന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍. എസ് എന്നിവര്‍ സംസാരിച്ചു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in