Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഒരു വർഷമാക്കി നീട്ടി നല്‍കണം : ഹൈബി ഈഡൻ എം.പി

വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഒരു വർഷമാക്കി നീട്ടി നല്‍കണം : ഹൈബി ഈഡൻ എം.പി
വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വർഷത്തേക്ക് നീട്ടി നല്‍കണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, റിസർവ് ബാങ്ക് ഗവർണർ എന്നിവർക്ക് കത്ത് നല്‍കി. കൊവിഡ് 19 ന്‍റെ സാഹചര്യത്തിൽ ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്‌. സമാന സാഹചര്യം നമ്മുടെ രാജ്യത്തുമുണ്ട്. ഉപജീവനത്തിനും ഭവന നിർമ്മാണത്തിനും മക്കളുടെ വിവാഹ ആവശ്യങ്ങൾക്കുമെല്ലാമായി ലോൺ എടുത്തിരിക്കുന്നവരാണ്‌ വലിയ പ്രതിസന്ധിയിലാകുന്നത്. മധ്യവർഗത്തെയാണ്‌ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇവരുടെ ജീവനമാർഗമായ ചെറുകിട വ്യാപാര വ്യവസായങ്ങളും തൊഴിലും വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്‌. ഈ ആഘാതത്തിൽ നിന്ന് അവർ തിരിച്ചെത്തണമെങ്കിൽ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. നിലവിൽ പ്രഖ്യാപിച്ച 3 മാസത്തെ മൊറട്ടോറിയത്തിൽ ഉപഭോക്താവിന്‍റെ മേൽ ചുമത്തുന്ന അധിക പലിശയോ പിഴ പലിശയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് കേന്ദ്ര മന്ത്രിക്ക് ഹൈബി ഈഡന്‍ എം.പി കത്ത് നല്‍കിയിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in