THIRUVANCHOOR RADHAKRISHNAN| 'ഇടതുമുന്നണി തകര്‍ച്ച നേരിടുന്നു; ആ കപ്പലില്‍ വിള്ളല്‍ വീണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 25, 2025
1 min read
•
Updated: June 09, 2026
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ശരിവെച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. പ്രതിപക്ഷ നേതാവ് പറഞ്ഞത് യുഡിഎഫിന്റെ നിലപാട് ആണ്. ഈ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുത്തതാണ്. യുഡിഎഫിന് വരാനിരിക്കുന്നത് സുവര്‍ണ്ണ കാലഘട്ടം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ഡിഎഫ് മുങ്ങുന്ന കപ്പല്‍ ആണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്ക് അതു ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണി തകര്‍ച്ച നേരിടുന്നുവെന്നും ആ കപ്പലില്‍ വിള്ളല്‍ വീണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10