Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ചരിത്രത്തിലെ ഏറ്റവും വലിയ നികുതി; എല്ലാം ഇടത് സർക്കാരിന്‍റെ ധാർഷ്ട്യം': രമേശ് ചെന്നിത്തല

'ചരിത്രത്തിലെ ഏറ്റവും വലിയ നികുതി; എല്ലാം ഇടത് സർക്കാരിന്‍റെ ധാർഷ്ട്യം': രമേശ് ചെന്നിത്തല
  തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കേരള ജനതയുടെ തലയിൽ കെട്ടിവെച്ചത് ഇടത് സർക്കാരിന്‍റെ ധാര്‍ഷ്ട്യം കാരണമെന്ന്മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോളിന് ഏർപ്പെടുത്തിയ അധികനികുതി വേണ്ടെന്ന് വെക്കാൻ സര്‍ക്കാര്‍ തയാറാകാത്തത്  ധാര്‍ഷ്ട്യം കാരണമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോറോണയിലൂടെ രക്ഷകന്‍റെ വേഷമണിഞ്ഞ പിണറായി ജനങ്ങൾക്കിപ്പോൾ വെറുക്കപ്പെട്ടവനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് പറ്റിയ കൈപ്പിഴയാണ് രണ്ടാം പിണറായി സർക്കാരെന്ന കുറ്റബോധമണിപ്പോൾ. ഒരു സർക്കാരും ചെയ്യാത്ത നടപടിയാണ് പെട്രോളിന് രണ്ട് രൂപ കൂട്ടിയത്. ഇത് കേരളത്തിൽ വൻ വിലക്കയറ്റത്തിനു കാരണമാകും. എന്നിട്ട് വിലക്കയറ്റം പിടിച്ചുനിർത്താനെന്ന പേരിൽ തുക വകയിരുത്തിയിരിക്കുന്നത് എന്ത് വിരോധാഭാസമാണെന്നും ഇത് ആരെ പറ്റിക്കാനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പാവപ്പെട്ട ജനങ്ങളുടെ കണ്ണീർ കൊണ്ട് സർക്കാർ വെന്ത് വെണ്ണീറാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രതിപക്ഷ സമരത്തെ തോൽപ്പിക്കണമെന്ന വാശിയാണ് സർക്കാരിന്. ഇതാണ് അവസ്ഥയെങ്കിൽ അതികം താമസിക്കാതെ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് കേരളം കുപ്പുകുത്തുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in