Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSU| വിമര്‍ശനങ്ങളെ വിവാദങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്; സര്‍ക്കാര്‍ കൈകൊള്ളുന്ന അപക്വമായ തീരുമാനങ്ങള്‍ക്ക് ബലിയാടാവുന്നത് വിദ്യാര്‍ത്ഥികള്‍: കെ.എസ്.യു

KSU| വിമര്‍ശനങ്ങളെ വിവാദങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്; സര്‍ക്കാര്‍ കൈകൊള്ളുന്ന അപക്വമായ തീരുമാനങ്ങള്‍ക്ക് ബലിയാടാവുന്നത് വിദ്യാര്‍ത്ഥികള്‍: കെ.എസ്.യു
കൃത്യമായ കൂടിയാലോചനകളും, പഠനങ്ങളും നടത്താതെ സര്‍ക്കാര്‍ കൈകൊള്ളുന്ന അപക്വമായ തീരുമാനങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഹൈക്കോടതി കീം പരീക്ഷാ ഫലം റദ്ദാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവേശന പരീക്ഷക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങള്‍ക്ക് മാറ്റം വരുത്തിയതാണ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിക്കു കാരണം. കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മാര്‍ക്ക് ഏകീകരണം സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകര്‍ക്കുക എന്നത് സര്‍ക്കാര്‍ അജണ്ടയാണ്. അന്യ സംസ്ഥാന വിദ്യാഭ്യാസ ലോബികളുമായുള്ള ഡീലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ചെയ്തികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. വിമര്‍ശനങ്ങളെ വിവാദങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ പ്രതിരോധിക്കുന്നതെന്നും് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.

Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Latest News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ട...

Latest News

PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വ...

Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ്ടു മെയിന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിക്കണം; വിദ്...

Save your stories

Sign in