Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടത്തില്‍ നടത്താന്‍ ധാരണ

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടത്തില്‍ നടത്താന്‍ ധാരണ
  തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്താന്‍ നേരത്തെ ആലോചനയുണ്ടായിരുന്നുവെങ്കിലും, അവധിക്ക് മുമ്പും ശേഷവുമായുള്ള പരീക്ഷ വിദ്യാര്‍ഥികളില്‍ മാനസികസമ്മര്‍ദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഒറ്റഘട്ടമായി പരീക്ഷ നടത്താനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത്. ഡിസംബര്‍ 15-ന് പരീക്ഷകള്‍ തുടങ്ങി ഡിസംബര്‍ 23-ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്ന അതേ ദിവസം തന്നെ സ്‌കൂളുകള്‍ ക്രിസ്മസ് അവധിക്കായി അടയ്ക്കും. അവധിക്ക് ശേഷം ജനുവരി അഞ്ചിനാകും സ്‌കൂളുകള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിന് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ക്രിസ്മസ് അവധി പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള ധാരണകള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കൈക്കൊണ്ടത്. വിഷയത്തില്‍ അന്തിമ തീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തില്‍ എടുത്ത ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Latest News

PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വ...

Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ്ടു മെയിന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിക്കണം; വിദ്...

Latest News

Super Moon | മിസ്സാക്കല്ലേ....ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്‍ണ്ണചന്ദ്രനെ ഇന്നു കാണാം ; സൂപ്...

Save your stories

Sign in