Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| 'സ്വര്‍ണ്ണം മാറി ചെമ്പ് ആയത് കടകംപള്ളി മന്ത്രി ആയിരിക്കെ; ആര്‍ക്കാണ് വിറ്റതെന്ന് കടകംപള്ളിക്കും സിപിഎമ്മിനും അറിയാം'- വി.ഡി സതീശന്‍

VD SATHEESAN| 'സ്വര്‍ണ്ണം മാറി ചെമ്പ് ആയത് കടകംപള്ളി മന്ത്രി ആയിരിക്കെ; ആര്‍ക്കാണ് വിറ്റതെന്ന് കടകംപള്ളിക്കും സിപിഎമ്മിനും അറിയാം'- വി.ഡി സതീശന്‍
സ്വര്‍ണ്ണം മാറി ചെമ്പ് ആയത് കടകംപള്ളി മന്ത്രി ആയിരിക്കെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഹൈക്കോടതി തന്നെയാണ് അത് ശരിവെച്ചത്. ദേവസ്വം മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്തമില്ലാതാകും. ദ്വാരക ശില്പം ആര്‍ക്കു കൊടുത്തതെന്നു കണ്ടത്തേണ്ടത് അന്വേഷണ സംഘം. പേര് പറയേണ്ടത് താനല്ലെന്നും ആര്‍ക്കാണ് വിറ്റതെന്ന് കടകംപള്ളിക്കും സി പി എമ്മിനും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണപ്പാളി വിഷയം സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. അതേത്തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സഭാകവാടത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇപ്പോള്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന ആഗോള അയ്യപ്പസംഗമത്തിലൂടെ അകന്നുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരികെപ്പിടിച്ചുവെന്ന് ആശ്വസിച്ചിരുന്ന വേളയിലാണ് ഈ കനലെരിയുന്ന വിവാദം. നേട്ടങ്ങളുണ്ടാക്കിയെന്ന അവകാശവാദത്തിനിടയില്‍ സ്വര്‍ണപ്പാളി വിവാദം ശോഭ കെടുത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in