Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

DR.HARIS CHIRACKAL| നാലംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ഡോ.ഹാരിസിനെ തള്ളാതെയും കൊള്ളാതെയും റിപ്പോര്‍ട്ട്

DR.HARIS CHIRACKAL| നാലംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ഡോ.ഹാരിസിനെ തള്ളാതെയും കൊള്ളാതെയും റിപ്പോര്‍ട്ട്
ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇ ഇന്ന് ആരോഗ്യ മന്ത്രിക്ക് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തില്‍ അടക്കം മാറ്റങ്ങള്‍ ഉണ്ടാവണമെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഡോ.ഹാരിസിനെ തള്ളാതെയും കൊള്ളാതെയുമുള്ള ഒരു റിപ്പോര്‍ട്ടാണ് വിദഗ്ദ സമിതി സമര്‍പ്പിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടുള്ളത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റ പണികളിലെ മെല്ലപ്പോക്കും സമിതി അക്കമിട്ട് നിരത്തുന്നുണ്ട്. സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡോ.പത്മകുമാര്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണമായും വസ്തുത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in