Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎമ്മിന്‍റെ പൊയ്മുഖം അഴിഞ്ഞുവീണു: ഐവാൻ ഡിസൂസ

സിപിഎമ്മിന്‍റെ പൊയ്മുഖം അഴിഞ്ഞുവീണു: ഐവാൻ ഡിസൂസ
പത്തനംതിട്ട : കണ്ണൂർ സമ്മേളനത്തിൽ സിപിഎമ്മിന്‍റെ പൊയ്മുഖം അഴിഞ്ഞുവീണെന്നും ദളിത് പ്രീണനം കാപട്യമാണെന്ന് വ്യക്തമായെന്നും എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ. പോളിറ്റ് ബ്യൂറോയിൽ ഹന്നാൻ മൊളളയും എം.എ ബേബിയും സിപിഎമ്മിന്‍റെ ന്യൂനപക്ഷ മുഖങ്ങളാണെന്ന് തുറന്നു പറഞ്ഞ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലെ ദളിത് പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യമുയരുമ്പോൾ മൗനം പാലിക്കുകയാണ്. തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ കഴുപ്പിൽ കോളനിയിൽ കോൺഗ്രസ് ഡിജിറ്റൽ അംഗത്വ പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കേരള ഘടകത്തിന്‍റെ കോൺഗ്രസ് രഹിത ബിജെപി വിരുദ്ധ മുന്നണി ബിജെപിയെ സഹായിക്കലാണെന്നും സിൽവർലൈൻ സമരത്തിലുൾപ്പെടെ സിപിഎം-ബിജെപി കപട സൗഹൃദം തെളിഞ്ഞു വരുന്നതായും എഐസിസി സെക്രട്ടറി പറഞ്ഞു. ഡിജിറ്റൽ അംഗത്വ വിതരണത്തിലെ നേതാക്കളുടെ പങ്ക് കോൺഗ്രസ് സംഘടനാ രാഷ്ട്രീയത്തിൽ വിലയിരുത്തപ്പെടുമെന്നും ഐവാൻ ഡിസൂസ പറഞ്ഞു. 133-ാം നമ്പർ ബൂത്ത് പ്രസിഡന്‍റ് ജെസി ചെറിയാന്‍റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡന്‍റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, ബ്ലോക്ക് പ്രസിഡന്‍റ് ആർ ജയകുമാർ, മണ്ഡലം പ്രസിഡന്‍റ് ഈപ്പൻ കുര്യൻ, ബിനു വി ഈപ്പൻ, ക്രിസ്റ്റഫർ ഫിലിപ്പ്, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, മിനിമോൾ ജോസ്, ശോഭ വിനു, അരുന്ധതി അശോക്, ഏലിയാമ്മ തോമസ്, സന്ദീപ് തോമസ്, റോയ് വർഗീസ്, സിബിച്ചൻ, ജെസി ചെറിയാൻ, ഷാജി പതിനാലിൽ, പത്മനാഭൻ, കെ.ആർ ഭാസി, സോണി ഇടിഞ്ഞില്ലം, സാബു വലിയവീട്ടിൽ എന്നിവർ പങ്കെടുത്തു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in