Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജില്ലാ സെക്രട്ടറി ഏകാധിപതിയെപ്പോലെ; പാലക്കാട് സിപിഎമ്മിനെ വെട്ടിലാക്കി ഏരിയ കമ്മറ്റി അംഗം പാര്‍ട്ടി വിട്ടു

ജില്ലാ സെക്രട്ടറി ഏകാധിപതിയെപ്പോലെ; പാലക്കാട് സിപിഎമ്മിനെ വെട്ടിലാക്കി ഏരിയ കമ്മറ്റി അംഗം പാര്‍ട്ടി വിട്ടു
പാലക്കാട് : പാലക്കാട് സി പി എമ്മില്‍ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണെന്നും ആരോപിച്ച് പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായിരുന്നു ഷുക്കൂര്‍. സിപിഎമ്മിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ആളാണ് താന്‍. ഒരു ചവിട്ടിത്താഴ്ത്തല്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ട്. പത്തുനാല്‍പ്പതുപേര്‍ ഇരിക്കുന്ന ഒരു യോഗത്തില്‍വെച്ച് തന്നെ അവഹേളിച്ചുവെന്നും ഇങ്ങനെ സഹിച്ചു നില്‍ക്കാന്‍ ആവാത്തതിനാല്‍ ഇന്നലയോടെ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനപ്പിച്ചുവെന്നും അബ്ദുള്‍ ഷുക്കൂര്‍ വ്യക്തമാക്കി. അതേസമയം, ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഐഎമ്മും. ബന്ധുക്കളെ കാണാന്‍ സിപിഐഎം നേതാക്കള്‍ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂറിന്റെ വീട്ടില്‍ എന്‍ എന്‍ കൃഷ്ണദാസ് അടക്കമുള്ളവരെത്തി ബന്ധുക്കളുമായി സംസാരിച്ചു.ഷുക്കൂറിന് പിന്നാലെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. ഇവരെ തടഞ്ഞുനിര്‍ത്താനുള്ള നീക്കത്തിലാണ് ജില്ലാ നേതൃത്വം.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in