Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റേഷന്‍ വാങ്ങാനെത്തിയവർ ഇന്നും നിരാശരായി മടങ്ങി; ഇ-പോസ് സെർവർ തകരാറെന്ന് പതിവു പല്ലവി

റേഷന്‍ വാങ്ങാനെത്തിയവർ ഇന്നും നിരാശരായി മടങ്ങി; ഇ-പോസ് സെർവർ തകരാറെന്ന് പതിവു പല്ലവി
  തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍റെ തകരാറാണ് റേഷൻ വിതരണം തടസപ്പെടാൻ കാരണമായത്. അവശ്യസാധന വില കുതിച്ചുയരുമ്പോൾ റേഷൻ വിതരണവും നിലയ്ക്കുന്നതു മൂലം സാധാരണക്കാരാണ് ദുരിതത്തിലാകുന്നത്. റേഷന്‍ വിതരണം തടസപ്പെടുന്നത് പതിവാകുന്നതോടെ പ്രതിഷേധവും ശക്തമാണ്. ഇ-പോസ് മെഷീന്‍ സെര്‍വർ തകരാറിലായതോടെയാണ് വിതരണം മുടങ്ങിയത്. പ്രതീക്ഷയോടെ എത്തിയവർ കാത്തുനിന്ന് മടുത്തതോടെ സെർവർ തകരാറാണെന്ന പതിവു പല്ലവി ആവർത്തിക്കപ്പെട്ടു. ഉടനടി പരിഹരിക്കുമെന്നു പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. അരി വാങ്ങാനായി എത്തിയവർ നിരാശരായി മടങ്ങി. കഴിഞ്ഞമാസവും ഇതേ തകരാർ സംഭവിച്ചിരുന്നു. അതേസമയം ഇ-പോസ് മെഷീൻ തകരാറുകൾ പരിഹരിക്കണമെന്ന ആവശ്യം അധികൃതർ മുഖവിലയ്ക്കെടുക്കിന്നില്ലെന്ന് പരാതി ശക്തമാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in