Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രിപത്നിയുടെ രാജികൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല

മന്ത്രിപത്നിയുടെ രാജികൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല
G_Sudhakaran-and-wife മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാല ഡോംടെക് ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. മന്ത്രി വ്യക്തമായും സ്വജനപക്ഷപാതം കാട്ടി ബന്ധുനിയമനത്തിന് കേരള സർവ്വകലാശാലയിൽ സമ്മർദ്ദം നടത്തിയത് വ്യക്തമാണ്. അതുകൊണ്ട് തന്നെ മന്ത്രി ജി. സുധാകരന്റെ രാജി തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെ.എസ്.യു. ബന്ധു നിയമനം നടന്നില്ല എന്ന വാദം മന്ത്രിയുടെ ഭാര്യയുടെ രാജിയോടെ പൊളിയുകയാണ്. ബന്ധുക്കൾക്ക് വേണ്ടി എല്ലാം ശരിയാക്കിക്കൊടുക്കുന്ന പിണറായി സർക്കാരിന്റെ അധികാര ദുർവിനിയോഗമാണ് ജൂബിലി നവപ്രഭയുടെ ഡയറക്ടർ തസ്തിക. ബന്ധു നിയമന വിവാദത്തിൽ പെട്ട മന്ത്രി കെ.ടി. ജലീലിന് ഇപ്പോഴും സംരക്ഷണത്തിന്റെ കുടപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. മന്ത്രി കെ.ടി. ജലീലിന്റെ രാജിയ്ക്കായി പ്രതിപക്ഷം ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് അനധികൃത നിയമന വിവാദത്തിൽ മന്ത്രി ജി.സുധാകരനും പെടുന്നതും തുടർന്ന് ഭാര്യയുടെ രാജിയും. എന്നാൽ ഭാര്യയുടെ രാജികൊണ്ട് പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നും അധികാര ദുരുപയോഗം നടത്തിയ ജി.സുധാകരൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in