Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് ബാധിച്ച മരിച്ച ദളിത് വീട്ടമ്മയുടെ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്ന് പരാതി; പ്രതിഷേധം

കൊവിഡ് ബാധിച്ച മരിച്ച ദളിത് വീട്ടമ്മയുടെ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്ന് പരാതി; പ്രതിഷേധം
കോഴിക്കോട് : കൊവിഡ് ബാധിച്ച് മരിച്ച നിർധന ദളിത് വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടുന്നില്ലെന്ന് പരാതി. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത്‌ സ്വദേശി പറായിയാണ് ബുധനാഴ്‌ച കൊവിഡ് ചികിത്സക്കിടെ മരിച്ചത്. മൊടക്കല്ലൂർ എംഎംസി യിൽ ഇന്നലെ രാത്രി വൈകി തുടങ്ങിയ പ്രതിഷേധം ഇന്ന് രാവിലെയും തുടരുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങ് നടത്താമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് മൂന്നാം ദിവസമായെങ്കിലും അത് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ്, തഹസീൽദാർ എന്നിവർ സ്ഥലത്തെത്തിയെങ്കിലും കളക്ടറുടെ മറുപടി കാത്തിരിക്കുകയാണ് ബന്ധുക്കൾ. അതേസമയം സംസ്കാര ചടങ്ങിലെ ഭൂമി തർക്കമാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകുന്നതെന്ന് ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി ആദ്യം നിർദേശം നൽകിയിരുന്നു. എന്നാൽ ഭൂമി മറ്റൊരു സംഘടനയുടേതെന്ന് അവകാശപ്പെട്ട് മൃതദേഹം ദഹിക്കാൻ അനുവദിക്കില്ലെന്ന് പരാതിക്കാർ പറഞ്ഞതോടെ തർക്കമായി. ഇതിനിടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് കണ്ഠനെ അടക്കം ചെയ്ത സ്ഥലത്ത് ദഹിപ്പിക്കണമെന്ന് അമ്മ പറായി പറഞ്ഞിരുന്നതായി മക്കൾ രാജുവും പുഷ്പയും സ്ഥലത്ത് എത്തിയ അത്തോളി പോലീസിനെ ബോധ്യപ്പെടുത്തിയിരുന്നു.

Related articles

See all
Latest News

നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേ...

Kerala

സ്വകാര്യ കമ്പനിക്ക് കോടികള്‍ കൊയ്യാന്‍ സർക്കാർ കൂട്ട്; ഇലക്ട്രിക് വാഹനങ്ങളുടെ മറവില്‍ സംസ്...

Latest News

ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമ...

Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Save your stories

Sign in