Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഴങ്ങനാട് കനത്ത ചൂടിൽ ബൈക്ക് സീറ്റ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം.

പഴങ്ങനാട് കനത്ത ചൂടിൽ ബൈക്ക് സീറ്റ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം.

പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിൽ പാർക്ക്ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കനത്തചൂടിൽ കത്തിനശിച്ചു.സീറ്റിന്റെ അപ്ഹോൾസ്റ്ററി ഏറക്കുറെ മുഴുവനായും കത്തിനശിച്ച നിലയിലാണ്. സീറ്റിൽ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് തീയണച്ചത്. സമീപത്ത് മറ്റ് നിരവധി ബൈക്കുകൾ പാർക്ക് ചെയ്തിരുന്നു.ബൈക്കിന്റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തമാണ് ഒഴുവായത് .

കരിമുകൾ സ്വദേശി അയ്യപ്പൻ എന്നയാളുടെ ബൈക്കിനാണ് തീ പിടിച്ചത്. പാർക്കിംഗ് സ്ഥലത്ത് ബൈക്ക് നിറുത്തിയിട്ടശേഷം ഇയാൾ മറ്റൊരിത്തേക്ക് പാേയതായിരുന്നു. കടുത്ത ചൂടുമൂലം സീറ്റ് കത്തിയെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കാനുള്ള കാരണം വ്യക്തമാകാൻ പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ്.

അതേസമയം തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.അതിനിടെ കനത്ത ചൂടിന് ആശ്വാസമായി കോഴിക്കോട് ജില്ലയിൽ വ്യാപകമായി വേനൽമഴ പെയ്യുകയാണ്. ഇന്നലെ തിരുവനന്തപുരത്തും മഴ പെയ്തിരുന്നു

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in