Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അദ്ധ്യാപകര്‍ ചോദ്യങ്ങള്‍ ചോര്‍ത്തി ; കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ബി സി എ കോഴ്‌സിലും തിരിമറി

അദ്ധ്യാപകര്‍ ചോദ്യങ്ങള്‍ ചോര്‍ത്തി ; കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ബി സി എ കോഴ്‌സിലും തിരിമറി
കണ്ണൂര്‍ സര്‍വകലാശാലയുടെ ബി സി എ ചോദ്യപേപ്പര്‍ അധ്യാപകര്‍ ചോര്‍ത്തിയെന്ന് കണ്ടത്തി. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് സര്‍വ്വകലാശാലയുടെ സ്‌ക്വാഡ് കണ്ടെത്തിയത്. ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ത്തിയത്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ. ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കോളേജ് അധ്യാപകര്‍ വാട്‌സാപ്പ് വഴി ചോര്‍ത്തിയെന്ന് കണ്ടെത്തിയത്. സര്‍വകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് പരിക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് കണ്ടെത്തിയത്. . മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ . ഇതിന് പിന്നാലെ സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്. ഗ്രീന്‍വുഡ് കോളേജിലെ അധ്യാപകരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. കോളേജിന്റെ നടപടിക്കു പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ ഗ്രീന്‍വുഡ് കോളേജിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും സര്‍വ്വകലാശാല പരാതി നല്‍കിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാനായി സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു.  

Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Latest News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ട...

Latest News

PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വ...

Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ്ടു മെയിന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിക്കണം; വിദ്...

Save your stories

Sign in