Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഞ്ച് പുതിയ മോഡലുകളുമായി ടാറ്റ മോട്ടോഴ്‌സ്; നെക്‌സോൺ മുതൽ അവിന്യ വരെ വിപണി പിടിക്കാൻ വമ്പൻ പ്ലാൻ

അഞ്ച് പുതിയ മോഡലുകളുമായി ടാറ്റ മോട്ടോഴ്‌സ്; നെക്‌സോൺ മുതൽ അവിന്യ വരെ വിപണി പിടിക്കാൻ വമ്പൻ പ്ലാൻ

ഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വമ്പൻ പദ്ധതികളുമായി ടാറ്റ മോട്ടോഴ്‌സ്. പെട്രോൾ, സി.എൻ.ജി, ഫ്ലെക്‌സ് ഫ്യുവൽ, ഇലക്ട്രിക് വിഭാഗങ്ങളിലായി അഞ്ച് പുതിയ മോഡലുകൾ വരും മാസങ്ങളിലും വർഷങ്ങളിലുമായി അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ജനപ്രിയ മോഡലായ നെക്‌സോണിന്റെ പുതിയ വകഭേദങ്ങൾ മുതൽ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ അവിന്യ വരെ ഈ പുതിയ നിരയിലുണ്ടാകും.

നെക്‌സോണിന്റെ പുതിയ പതിപ്പുകളും സഫാരി ഇ.വിയും

മത്സരം കടുക്കുന്ന വിപണിയിൽ മാരുതി ബ്രെസ്സയ്ക്ക് വെല്ലുവിളിയായി നെക്‌സോണിന്റെ കൂടുതൽ പുതിയ വകഭേദങ്ങൾ ഉടൻ പുറത്തിറങ്ങും. ഓഗസ്റ്റിൽ തന്നെ എത്തിയേക്കാവുന്ന ഈ പതിപ്പുകളിൽ കൂടുതൽ സി.എൻ.ജി ബൂട്ട് സ്പേസും പുത്തൻ ഫീച്ചറുകളും ഉൾപ്പെടുത്തും. അതോടൊപ്പം, ടാറ്റയുടെ ആദ്യ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിയായ 'സഫാരി ഇ.വി'യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആക്ടി.ഇവി പ്ലസ് പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ഈ വാഹനത്തിന് ഒറ്റ ചാർജിൽ 550 മുതൽ 600 കിലോമീറ്റർ വരെ റേഞ്ചും ലെവൽ 2 അഡാസ് (ADAS), 540 ഡിഗ്രി ക്യാമറ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും പ്രതീക്ഷിക്കുന്നു.

പുതുമകളോടെ ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ്

കോംപാക്ട് സെഡാൻ വിഭാഗത്തിൽ ജനപ്രിയമായ ടിഗോറിന്റെ പുതുക്കിയ പതിപ്പും വിപണിയിലെത്തിക്കാൻ ടാറ്റ ഒരുങ്ങുന്നുണ്ട്. പുതിയ ടിയാഗോയുടെ ഡിസൈൻ ശൈലി പിന്തുടരുന്ന രൂപകൽപ്പനയും കൂടുതൽ ആധുനിക ഫീച്ചറുകളും ഇതിലുണ്ടാകും. പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. 1.2 ലിറ്റർ പെട്രോൾ എൻജിനും, ഇലക്ട്രിക് പതിപ്പിൽ 26 kWh ബാറ്ററി പായ്ക്കും തുടരാനാണ് സാധ്യത. ഇ.വി പതിപ്പിന് ഏകദേശം 315 കിലോമീറ്റർ റേഞ്ച് ലഭിച്ചേക്കും.

ഫ്ലെക്‌സ് ഫ്യുവൽ പഞ്ചും പ്രീമിയം അവിന്യയും

ടാറ്റയുടെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ വാഹനം 'പഞ്ച്' എസ്‌യുവിയെ അടിസ്ഥാനമാക്കിയായിരിക്കും എത്തുക. 85% എത്തനോളും 15% പെട്രോളും അടങ്ങിയ ഇ-85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ എൻജിൻ ഘടിപ്പിച്ച ഈ വാഹനം 2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ എത്തും. കൂടാതെ, ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് ഇവി വിഭാഗത്തിലേക്കുള്ള കാൽവെപ്പായി 5 സീറ്റർ പ്രീമിയം ഇ.വി 'അവിന്യ'യും അവതരിപ്പിക്കും. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, വലിയ ടച്ച്‌സ്‌ക്രീൻ, 65-80 kWh ബാറ്ററി പായ്ക്ക് എന്നിവയോടെയെത്തുന്ന അവിന്യയുടെ ഏഴ് സീറ്റർ പതിപ്പും ഭാവിയിൽ പുറത്തിറക്കാൻ ടാറ്റയ്ക്ക് പദ്ധതിയുണ്ട്.

Related articles

See all
Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

Popular News

പുതിയ ലുക്കിൽ, കിടിലൻ ഫീച്ചറുകളോടെ ബജാജ് പൾസർ RS200 എത്തുന്നു; ചിത്രങ്ങൾ പുറത്ത്!

Popular News

ഇന്ത്യയിലെ ആദ്യ ഇലക്ട്രിഫൈഡ് മെഴ്സിഡീസ്–മേയ്ബാക്ക് S 580e വിപണിയിൽ; വില ₹3.35 കോടി

Popular News

പുതുക്കിയ ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ: അറിയേണ്ട സവിശേഷതകളും വിലയും

Save your stories

Sign in