Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കപ്പൽ നിർമ്മാണ രംഗത്തേക്ക് ടാറ്റ"; കേരളത്തിൽ 10,000 കോടിയുടെ പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

"കപ്പൽ നിർമ്മാണ രംഗത്തേക്ക് ടാറ്റ"; കേരളത്തിൽ 10,000 കോടിയുടെ പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക-സമുദ്ര വ്യാപാര മേഖലയ്ക്ക് വന്‍ കുതിപ്പേകിക്കൊണ്ട് കപ്പല്‍ നിര്‍മ്മാണ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പ് ചുവടുവെക്കുന്നു. ഇതിനായി 100 കോടി ഡോളറിന്റെ  വമ്പന്‍ നിക്ഷേപ പദ്ധതിക്കാണ് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിരിക്കുന്നത്. പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗിന്  നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഈ നിര്‍ണായക വിവരം വെളിപ്പെടുത്തിയത്.

ടാറ്റയുടെ ഈ നിക്ഷേപ നിര്‍ദ്ദേശം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഒരു മാസത്തിനുള്ളില്‍ പദ്ധതിക്ക് ആവശ്യമായ അന്തിമ അനുമതി നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ടാറ്റയുടെ പുതിയ ബിസിനസ്സ് മേഖല

സ്റ്റീല്‍, വാഹനങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, കാപ്പി തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ആഗോള സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കപ്പല്‍ നിര്‍മ്മാണം തികച്ചും പുതിയൊരു ബിസിനസ്സ് മേഖലയാണ്. ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ ശേഷി അതിവേഗം വര്‍ദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തില്‍ രാജ്യത്തിന്റെ സ്വാധീനം ഉറപ്പിക്കാനുമുള്ള കേന്ദ്ര നയങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ടാറ്റയുടെ ഈ കടന്നുവരവ്.

വിഴിഞ്ഞവും കൊച്ചിയും കേന്ദ്രീകരിച്ച് വികസനം

വിഴിഞ്ഞം, കൊച്ചി എന്നീ സുപ്രധാന തുറമുഖങ്ങളെ കേന്ദ്രീകരിച്ച് കപ്പല്‍ നിര്‍മ്മാണം, അറ്റകുറ്റപ്പണി  എന്നിവയുള്‍പ്പെടെയുള്ള സമുദ്ര മൂല്യ ശൃംഖല വിപുലീകരിക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമേ, വിഴിഞ്ഞം ആഴക്കടല്‍ തുറമുഖവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും പ്രമുഖ ഷിപ്പിംഗ് കമ്പനിയായ എംഎസ് സിയും തമ്മിലുള്ള 1.4 ബില്യണ്‍ ഡോളറിന്റെ സമുദ്ര പങ്കാളിത്ത കരാറും നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ ഗ്രൂപ്പിന്റെ ഈ വന്‍കിട നിക്ഷേപം കേരളത്തില്‍ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ നിര്‍മ്മാണ സമയക്രമത്തെക്കുറിച്ചോ ഉല്‍പ്പാദന ശേഷിയെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. 


Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in