Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SREE CHITHRA| ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചെന്ന് സുരേഷ് ഗോപി; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

SREE CHITHRA|  ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചെന്ന് സുരേഷ് ഗോപി; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
ശ്രീചിത്ര ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പ്രശ്‌നം പരിഹരിച്ചുവെന്നും മാധ്യമങ്ങളില്‍ വന്ന അത്ര ഗൗരവമുള്ള പ്രശ്‌നമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങളാണ്. ചെറിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അതിനെല്ലാം പരിഹാരമുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളനുസുരിച്ച് രോഗികള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മുന്നോട്ടു പോകാനുള്ള തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയകള്‍ രണ്ടു ദിവസത്തിനകം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധി നേരിടുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ന്യൂറോ റേഡിയോളജി ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. എപ്പോള്‍ സര്‍ജറി നടത്താന്‍ കഴിയും എന്നതില്‍ വ്യക്തത ലഭിക്കാത്തതോടെ രോഗികള്‍ ആശങ്കയിലാണ്. അതേ സമയം ഇന്നും ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറുടെ ഓഫീസില്‍ പ്രതിഷേധവുമായെത്തി.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in