Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUPREME COURT| ബലാത്സംഗക്കേസുകളില്‍ അതിജീവിതയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്: നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

SUPREME COURT|  ബലാത്സംഗക്കേസുകളില്‍ അതിജീവിതയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്: നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി
ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരയുടെ വാദം കേള്‍ക്കാതെയാണ് പ്രതി വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയത് എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരായ പ്രതിയുടെ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്. പ്രതിക്കു വേണ്ടി അഭിഭാഷകന്‍ ശ്രീറാം പറക്കാട് ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സികെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി. അതിജീവിതയ്ക്കായി വേണ്ടി സീനിയര്‍ അഭിഭാഷക അനിത ഷേണായ് ഹാജരായി.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ

Popular News

"ഡൽഹിയിൽ നടന്നത് ക്രൂരമായ നരനായാട്ട്": കേന്ദ്ര സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായ...

Popular News

"ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല"; വിഴിഞ്ഞം വിവാദത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ...

Save your stories

Sign in