Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനായി സണ്ണിജോസഫിനെ പ്രഖ്യാപിച്ചു; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറാകും ; കെ സുധാകരന്‍ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ്

കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനായി സണ്ണിജോസഫിനെ പ്രഖ്യാപിച്ചു; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറാകും ; കെ സുധാകരന്‍ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ്
ന്യൂഡല്‍ഹി: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാവ് സണ്ണി ജോസഫിനെ നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ കെ. സുധാകരനില്‍ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുക്കും. കെ. സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍ , ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയില്‍ സ്ഥിരം ക്ഷണിതാവാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇതു സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കി 2011 മുതല്‍ പേരാവൂരില്‍ നിന്നുള്ള എം എല്‍ എ ആണ് സണ്ണി ജോസഫ്. കണ്ണൂര്‍ ഡി സിസി അദ്ധ്യക്ഷ സ്ഥാനമുള്‍പ്പെടെ പാര്‍ട്ടിയില്‍ വിവിധ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള സണ്ണി ജോസഫ്, മികച്ച സാമാജികനും സൗമ്യമായ പെരുമാറ്റത്തിന് ഉടമയുമാണ് ചിട്ടയായുള്ള സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയ വ്യക്തിത്വമാണ് അഡ്വ. സണ്ണി ജോസഫ്. തൊടുപുഴയില്‍ നിന്ന് കണ്ണൂരിലേയ്ക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ് സണ്ണി ജോസഫ്. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗം, ഉളിക്കല്‍ സര്‍വീസ് സഹകരണബാങ്ക്, തലശ്ശേരി കാര്‍ഷിക വികസന ബാങ്ക്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍, ഇരിട്ടി എജ്യുക്കേഷന്‍ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് എന്ന നിലകളിലും പ്രശസ്തനാണ്. കണ്ണൂര്‍ ഡിസിസി പ്രസിഡനന്റായി ആറു വര്‍ഷം പ്രവര്‍ത്തിച്ച ശേഷം 2011ല്‍ കന്നി മത്സരത്തില്‍ തന്നെ നിയമസഭയിലേയ്ക്കു ജയിച്ചുകയറി.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ

Popular News

"ഡൽഹിയിൽ നടന്നത് ക്രൂരമായ നരനായാട്ട്": കേന്ദ്ര സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായ...

Popular News

"ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല"; വിഴിഞ്ഞം വിവാദത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ...

Save your stories

Sign in