Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വോട്ടിന് നോട്ട്: 'ബിജെപിയുടേത് ഉത്തരേന്ത്യൻ സംസ്കാരം'; ശോഭ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് സണ്ണി ജോസഫ്

വോട്ടിന് നോട്ട്: 'ബിജെപിയുടേത് ഉത്തരേന്ത്യൻ സംസ്കാരം'; ശോഭ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് സണ്ണി ജോസഫ്

പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  ആവശ്യപ്പെട്ടു. പുറത്തുവന്ന ദൃശ്യങ്ങൾ ബിജെപിയുടെ നിയമലംഘനത്തിന് വ്യക്തമായ തെളിവാണെന്നും പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാൻ കമ്മീഷൻ തയ്യാറാകണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

 വോട്ടിന് നോട്ട് നൽകുന്ന ബിജെപിയുടെ ഉത്തരേന്ത്യൻ രാഷ്ട്രീയ സംസ്കാരം കേരളത്തിൽ നടപ്പിലാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം. പണം നൽകി ജനാധിപത്യത്തെ വിലയ്ക്കെടുക്കാനാണ് ബിജെപി നീക്കം. ഈ നിയമവിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്തവരെയും ദൃശ്യങ്ങൾ പകർത്തിയവരെയും 'കരണം അടിച്ചുപൊട്ടിക്കും' എന്ന് സ്ഥാനാർത്ഥി തന്നെ ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം ധാർഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാജരേഖകൾ നിർമ്മിക്കുന്ന സിപിഎമ്മും പണമൊഴുക്കി വോട്ടുപിടിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. ആശയപരമായി ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്ന തിരിച്ചറിവും പരാജയഭീതിയവുമാണ് ഇരു പാർട്ടികളെയും ഇത്തരം വളഞ്ഞ വഴികൾ തേടാൻ പ്രേരിപ്പിക്കുന്നത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും തിരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ ഇതിന് ശക്തമായ മറുപടി നൽകുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in