Logo
Mon, Jun 08, 2026 • 07:11 PM
LIVE TV
Watch

No business videos available

No Middle East videos available

'സുധാകരനെ അറസ്റ്റ് ചെയ്തത് സിപിഎം നിർദ്ദേശപ്രകാരം; പ്രതിപക്ഷത്തെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാൻ നോക്കേണ്ട': രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 23, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'സുധാകരനെ അറസ്റ്റ് ചെയ്തത് സിപിഎം നിർദ്ദേശപ്രകാരം; പ്രതിപക്ഷത്തെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാൻ നോക്കേണ്ട': രമേശ് ചെന്നിത്തല
  തിരുവനന്തപുരം: കെ സുധാകരനെ അറസ്റ്റ് ചെയ്തത് സിപിഎം നിർദ്ദേശപ്രകാരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്‍റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ.  ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായ അടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിന്‍റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമുള്ളത്. ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പോലീസിന്‍റെ മുന്നിലുടെ വിലസുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുന്ന പോലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10