Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു; ക്ഷേത്രഭരണം സമിതിക്ക്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു; ക്ഷേത്രഭരണം സമിതിക്ക്
Sree-Padmanabha-Swamy-Temple   ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീം കോടതി അംഗീകരിച്ചു. ക്ഷേത്രഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു.  ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബത്തിലെ പ്രതിനിധികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീകോടതിയുടെ ഉത്തരവ്. അതേസമയം തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി. പുതുതായി ഭരണസമിതി രൂപവത്കരിക്കുന്നതുവരെ  നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയര്‍പേഴ്‌സണ്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കും. ബി-നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് തീരുമാനിക്കാം . ജസ്റ്റിസുമാരായ യു.യു. ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in