Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കായിക മന്ത്രിയുടെ മിന്നല്‍ പരിശോധന: പാരിതോഷിക കുടിശ്ശിക തീര്‍ക്കാന്‍ 1.5 കോടി; ജി.വി. രാജ അവാര്‍ഡ് ക്രമക്കേടില്‍ അന്വേഷണം

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കായിക മന്ത്രിയുടെ മിന്നല്‍ പരിശോധന: പാരിതോഷിക കുടിശ്ശിക തീര്‍ക്കാന്‍ 1.5 കോടി; ജി.വി. രാജ അവാര്‍ഡ് ക്രമക്കേടില്‍ അന്വേഷണം

തിരുവനന്തപുരം: കായിക താരങ്ങള്‍ക്കുള്ള പാരിതോഷിക കുടിശ്ശിക വിതരണം ചെയ്യുന്നതിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണതലത്തിലും നിര്‍ണ്ണായക ഇടപെടലുകളുമായി കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രി, കായിക താരങ്ങളുടെ പാരിതോഷിക കുടിശ്ശിക തീര്‍ക്കാന്‍ ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിക്കുകയും ജി.വി. രാജ അവാര്‍ഡ് നിര്‍ണ്ണയത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

കായിക താരങ്ങള്‍ക്ക് ആശ്വാസം: 1.5 കോടി രൂപ അനുവദിച്ചു

ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കാനുള്ള പാരിതോഷിക കുടിശ്ശിക തീര്‍പ്പാക്കുന്നതിനാണ് ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിച്ചത്. 2019 മുതല്‍ താരങ്ങള്‍ക്കുള്ള പാരിതോഷികം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കുടിശ്ശികയുടെ കണക്ക് ശേഖരിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതുവരെ സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തത വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രി, ഏഷ്യന്‍ ഗെയിംസ് മെഡലിസ്റ്റ് ലോങ് ജംപ് താരം ആന്‍സി സോജന് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഉടന്‍ കൈമാറാനും ഉത്തരവിട്ടു.


ജി.വി. രാജ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അന്വേഷണം

പ്രഗത്ഭ കായിക അധ്യാപകര്‍ക്ക് നല്‍കുന്ന ജി.വി. രാജ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. 2022-23, 2023-24, 2024-25 വര്‍ഷങ്ങളിലെ കോളേജ് വിഭാഗം അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ കായിക അധ്യാപകര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏഴംഗ സമിതിയെ രൂപീകരിച്ചിരുന്നെങ്കിലും അംഗങ്ങള്‍ ഒപ്പിട്ട റാങ്ക് ലിസ്റ്റോ മറ്റു രേഖകളോ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഇല്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കായിക വകുപ്പ് ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മിന്നല്‍ സന്ദര്‍ശനം; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഓഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. കോവിഡിന് ശേഷം ജീവനക്കാര്‍ പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയ മന്ത്രി, പഞ്ചിംഗ് പുനഃസ്ഥാപിച്ച് കാര്യക്ഷമമാക്കാന്‍ അസിസ്റ്റന്റ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

കായിക താരങ്ങളുടെ പേരുവിവരങ്ങളും മത്സരനേട്ടങ്ങളും കൗണ്‍സില്‍ കൃത്യമായി സൂക്ഷിക്കണം. താരങ്ങള്‍ക്ക് നല്‍കുന്ന ജഴ്‌സി വിതരണത്തിലെ അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യങ്ങള്‍ക്കായി കൗണ്‍സിലിലെത്തുന്ന കായിക താരങ്ങളോട് സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറണമെന്നും വിദ്യാര്‍ത്ഥികളെ നിയമക്കുരുക്കുകളില്‍ പെടുത്തരുതെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി അപകടം ദൗര്‍ഭാഗ്യകരം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന...

Popular News

ഡാമുകളിലെയും ജലാശയങ്ങളിലെയും ആഴം കൂട്ടും; മണല്‍ വാരലിന് ഉടന്‍ നടപടിയെന്ന് മന്ത്രി മോന്‍സ്...

Popular News

കുറഞ്ഞ നിരക്കിലെ കരാര്‍ റദ്ദാക്കി ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങി; ആര്യടന്‍ മുഹമ്മദിന്റ...

Popular News

വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; സംസ്ഥാനത്തിന്റെ സ്വയം ഉത്പാദനം 15 ശതമാനം മാത്രം: സണ്ണി ജോസഫ്

Save your stories

Sign in