Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പോലീസ് ഉദ്യോഗസ്ഥന്‍ തീവെച്ചുകൊന്ന സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

പോലീസ് ഉദ്യോഗസ്ഥന്‍ തീവെച്ചുകൊന്ന സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്
മാവേലിക്കര: പോലീസ് ഉദ്യോഗസ്ഥനായ അജാസ് വെട്ടിവീഴ്ത്തിയ ശേഷം തീവെച്ചുകൊന്ന സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വ്യക്തിവൈരാഗ്യം മൂലമാകാം കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അമ്പത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന അജാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. സൗമ്യയുടെ ബന്ധുക്കളില്‍ നിന്നും പോലീസ് മൊഴിയെടുക്കും. ഇരുവരും തമ്മില്‍ ഏറെ കാലമായി സൗഹൃദമുണ്ടായിരുന്നെന്ന് സഹപ്രവര്‍ത്തകരായ പോലീസുകാര്‍ പറഞ്ഞു. എന്നാല്‍, ഈ ബന്ധം എപ്പോഴാണ് കലഹമായതെന്നും എന്ത് കൊണ്ടാണ് കൊലപതാകം നടന്നതെന്നും വ്യക്തമല്ലെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മൂന്ന് കുട്ടികളുടെയും മാതാപിതാക്കളുടെയും ഏക ആശ്രമായിരുന്നു സൗമ്യ. തൃശൂര്‍ കെഎപി ബറ്റാലിയനില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങിയത്. പോലീസ് ക്യാമ്പില്‍ സൗമ്യ ട്രെയിനിയായി എത്തിയപ്പോള്‍ അജാസ് ആണ് പരിശീലനം നല്‍കിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് സൂചന. സിവില്‍ പോലീസ് ഓഫീസറിയിരുന്ന സൗമ്യയെ അജാസ് കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി വീഴ്ത്തി. അതിന് ശേഷമാണ് തീ കൊളുത്തി ചുട്ടു കൊന്നത്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും അഴിമതി...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Save your stories

Sign in