Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KPCC| വോട്ട് കൊള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം: ഫ്രീഡം നൈറ്റ് മാര്‍ച്ച് ആഗസ്റ്റ് 14 രാത്രിയില്‍

KPCC| വോട്ട് കൊള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം: ഫ്രീഡം നൈറ്റ് മാര്‍ച്ച് ആഗസ്റ്റ് 14 രാത്രിയില്‍
സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബിജെപിയും അവരുടെ സര്‍ക്കാരും നടത്തുന്ന വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ആഗസ്റ്റ് 14ന് രാത്രി 8ന് ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വയനാട്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എറണാകുളം എന്നിവിടങ്ങളിലെ ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല എംഎല്‍എ ആലപ്പുഴയിലും കെ.സുധാകരന്‍ എംപി കണ്ണൂരിലും കൊടിക്കുന്നില്‍ സുരേഷ് എംപി കൊല്ലത്തും നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ മലപ്പുറം, പിസി വിഷ്ണുനാഥ് എംഎല്‍എ പാലക്കാട്, ഷാഫി പറമ്പില്‍ എംപി കാസര്‍ഗോഡ്,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി പത്തനംതിട്ട,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കോട്ടയം, ബെന്നി ബെഹനാന്‍ എംപി തൃശ്ശൂര്‍, എം.കെ രാഘവന്‍ എംപി കോഴിക്കോട്, ഡീന്‍ കുര്യാക്കോസ് എംപി ഇടുക്കി എന്നിവിടങ്ങളിലും ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും. വിവിധ ജില്ലകളില്‍ നടക്കുന്ന നൈറ്റ് മാര്‍ച്ചില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി,ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍,മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in