Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രായത്തില്‍ സംശയം: നടപ്പന്തലില്‍ സ്ത്രീക്കെതിരെ പ്രതിഷേധം

പ്രായത്തില്‍ സംശയം: നടപ്പന്തലില്‍ സ്ത്രീക്കെതിരെ പ്രതിഷേധം
ശബരിമല നടപ്പന്തലിൽ സ്ത്രീക്കെതിരെ പ്രതിഷേധം. ഇരുമുടിക്കെടുമായി ദർശനത്തിനെത്തിയ തമിഴ്‌നാട് സ്വേദശിയായ ലതയുടെ പ്രായത്തെ ചൊല്ലിയാണ് വലിയ നടപ്പന്തലിൽ പ്രതിഷേധമുയർന്നത്. പതിനൊന്നരയോടെ ദർശനത്തിനായി എത്തിയ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിനായായ ലതയുടെ പ്രായത്തെ ചൊല്ലിയാണ് സന്നിധാനത്ത് വീണ്ടും പ്രതിഷേധമുയർന്നത്. ഭർത്താവ് കുമരനും മകൻ ശിവയ്ക്കും ഒപ്പമാണ് ഇവരെത്തിയത്. https://www.youtube.com/watch?v=-8wlZ3nEEUA ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിയ ലതുടെ പ്രായം അമ്പത് വയസിൽ താഴെയാണെന്ന തരത്തിൽ അഭ്യൂഹം പടർന്നതോടെയായിരുന്നു സന്നിധാനത്ത് ഭക്തർ പ്രതിഷേധിച്ചത്. പ്രായം സംബന്ധിച്ച് ചിലർ സംശയം പ്രകടിപ്പിച്ചതോടെ ഇവർ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് അകമ്പടിയോടെ ദർശനത്തിനെത്തിയതോടെയാണ് ഇവർക്കെതിരെ പ്രതിഷേധം ഉയരാൻ കാരണമായത്. സ്ഥലത്തു സംഘർഷാവസ്ഥയുണ്ടായെങ്കിലും കൂടുതൽ പൊലീസെത്തി നിയന്ത്രിച്ചു. തനിക്ക് 52 വയസ്സുണ്ടെന്ന് ലത തിരിച്ചറിയൽ കാർഡ് കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്നു ഭക്തരും പൊലീസും ഇവരെ പതിനെട്ടാംപടി കയറാൻ സഹായിച്ചു. മുൻപു വന്നിട്ടുണ്ടെങ്കിലും ഇത്രയും പ്രയാസപ്പെടേണ്ടി വന്നത് ആദ്യമാണെന്നു ലത പ്രതികരിച്ചു. കൂടുതൽ യുവതികൾ വരാനിടയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സന്നിധാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പിന്നീട് ഇവരെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലേക്ക് മാറ്റുകയും ചെയ്തു. പ്രതിഷേധങ്ങൾക്കിടെ ലതയുടെ പ്രായം സംബന്ധിക്കുന്ന വസ്തുതകൾ പുറത്തുവന്നതോടെ സന്നിധാനം വീണ്ടും സാധാരണ നിലയിലായിട്ടുണ്ട്. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in