Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ച എസ്.എഫ്.ഐ നേതാക്കള്‍ റിമാന്റില്‍

എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ച എസ്.എഫ്.ഐ നേതാക്കള്‍ റിമാന്റില്‍
സ്വന്തം പാര്‍ട്ടിക്കാരന്റെ തല തല്ലിപ്പൊളിച്ച എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളെ റിമാന്റ് ചെയ്തു. ആലപ്പുഴ എസ്.ഡി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമാണ് റിമാന്റിലായിരിക്കുന്നത്. എസ്.എഫ്.ഐക്കാര്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. റിമാന്റിലായവരെ പാര്‍ട്ടിയില്‍ പുറത്താക്കിയെങ്കിലും അതിന്റെ പേരിലും സംഘടയില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. എസ്.ഡി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് അംഗമായ സല്‍മാന്റെ തലയ്ക്കാണ് അടിയേറ്റത്. യൂണിറ്റ് സെക്രട്ടറി അജയ് ചക്രവര്‍ത്തി, ജോയിന്റ് സെക്രട്ടറി അഭിജിത്ത് എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയോടെ അറസ്റ്റിലായ പ്രതികളെ കോളേജില്‍ എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായത്. യൂണിറ്റ് കമ്മിറ്റിയില്‍ ഏരിയാ കമ്മിറ്റി അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ ആരോപണം. മര്‍ദ്ദനമേറ്റ സല്‍മാന്‍ അടക്കമുള്ള ഒരു വിഭാഗം എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയെ വകവയ്ക്കാതെ ഏരിയാ കമ്മിറ്റിയുടെ അജണ്ടകള്‍ നടപ്പാക്കുന്നുവെന്നാണ് ആരോപണം. ഏറെ നാളായി എസ്ഡി കോളേജ് യൂണിറ്റും എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയും തമ്മില്‍ കടുത്ത അഭിപായ ഭിന്നതയുണ്ട്.. ഇത്തരം വിഭാഗീയതുടെ തുടര്‍ച്ച കൂടിയാണ് കോളേജിലെ സംഘര്‍ഷം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിക്കെതിരെ കടുത്ത നിലപാട് തുടരാനാണ് എസ്ഡി കോളേജ് യൂണിറ്റ് ഭാരവാഹികളുടെ തീരുമാനം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in