Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ
University-College യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലാണ് പോലീസിനെതിരെ ഭീഷണി സ്വരത്തിൽ മുദ്രാവാക്യം ഉയർത്തിയത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ പോലീസ് നടത്തിയ റെയ്ഡിൽ പ്രവർത്തരെ അറസ്റ്റു ചെയ്തതാണ് എസ് എഫ് ഐ നേതൃത്വത്തെ ചൊടിപ്പിച്ചത്. എസ് എഫ് ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്‌സിറ്റി കോളേജിലും ഹോസ്റ്റലിലും നടത്തിയ അതിക്രമങ്ങൾ തെളിവുകൾ സഹിതമാണ് പുറത്തു വന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ സമ്മർദ്ദത്തിലായ പോലീസ്, ഹോസ്റ്റലിൽ റെയ്ഡ് നടത്തി. റെയ്ഡിൽ പ്രതികളായ എസ് എഫ് ഐ നേതാളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു എസ് എഫ് ഐ യുടെ സെക്രട്ടറിയേറ്റ് മാർച്ച് . കുറ്റവാളികളെ അറസ്റ്റ് ചെയ്ത പോലീസിനെതിരെ മാർച്ചിൽ ഭീക്ഷിണി ഉയർന്നു. എസ്എഫ് ഐ യുടെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ മുന്നിൽ നിൽക്കുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും എസ് എഫ് ഐ ഭീക്ഷിണി ഉയത്തി. കോളേജിലെയും ഹോസ്റ്റലിലെയും എസ് എഫ് ഐയുടെ തേർവാഴ്ചകൾ പുറത്തു വന്നതിന്‍റെയും എസ്എഫ്‌ഐയുടെ ഗുണ്ടാ സങ്കേതമായ ഗവൺമെൻറ് കോളേജ് ഹോസ്റ്റലിൽ റെയ്ഡു നടന്നതിലും കടുത്ത അമർഷത്തിലാണ് നേതൃത്വം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in