Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

Video | എസ്.എഫ്.ഐ പ്രവര്‍ത്തകർ മർദിച്ച കെ.എസ്.യു പ്രവർത്തകന്‍റെ സർട്ടിഫിക്കറ്റുകള്‍ കത്തിച്ചു

Video | എസ്.എഫ്.ഐ പ്രവര്‍ത്തകർ മർദിച്ച കെ.എസ്.യു പ്രവർത്തകന്‍റെ  സർട്ടിഫിക്കറ്റുകള്‍ കത്തിച്ചു
എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച കെ.എസ്.യു പ്രവർത്തകന്‍റെ സർട്ടിഫിക്കറ്റുകൾ കത്തിച്ചു. എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിതിൻ രാജിന്‍റെ സർട്ടിഫിക്കറ്റുകളാണ് എസ്.എഫ്.ഐ പ്രവർത്തകർ കത്തിച്ചത്. ഹോസ്റ്റലിൽ റൂമിൽ ഉണ്ടാരുന്ന മുഴുവൻ സാധനങ്ങളും കത്തിച്ചു. അതോടൊപ്പം റൂമില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. https://www.youtube.com/watch?v=9NAOAicp3DU കഴിഞ്ഞ ദിവസം രാത്രിയാണ് യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വെച്ച് കെ.എസ്.യു യൂണിറ്റ് ഭാരവാഹിയും, ജോയിന്‍റ് സെക്രട്ടറിയുമായ നിതിൻ രാജിനെ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചത്. എസ്.എഫ്.ഐ പ്രവത്തകനായ മഹേഷും സംഘവും, മദ്യലഹരിയിൽ എത്തി നിതിനെ ക്രൂരമായി മർദിക്കുകയായിരുന്നു. നിതിനെ കൊല്ലപ്പെടുത്താനാണ് സംഘം ശ്രമിച്ചതെന്നും, എന്നാൽ മറ്റ് വിദ്യാർത്ഥികൾ എത്തിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികളുടെ മുറിയിലെത്തി ഇടത് അനുഭാവ അധ്യാപകനും എസ്.എഫ്.ഐ പ്രവർത്തകരും ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു. മർദ്ദനത്തിൻ അവശനായ നിതിൻ ഇപ്പോഴും, മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് ആരംഭിച്ചതു മുതൽ എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നും നിരന്തര ഭീഷണി നിലനിന്നിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in