Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എ, ഇടവേള ബാബു എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എ, ഇടവേള ബാബു എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
  തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശൂര്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിരുന്നു.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in