Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

37 വർഷങ്ങൾക്ക് ശേഷം വീണ്ടും സേതുമാധവന്റെ വരവ്; '4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ

37 വർഷങ്ങൾക്ക് ശേഷം വീണ്ടും സേതുമാധവന്റെ വരവ്; '4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ

കൊച്ചി:മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ ചിത്രം 'കിരീടം' 4K ദൃശ്യ മികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയിലും വീണ്ടും തിയേറ്ററുകളിലെത്തിയപ്പോൾ മികച്ച സ്വീകരണവുമായി പ്രേക്ഷകർ. മലയാളി മനസുകളിൽ ഇന്നും മായാത്ത വേദനയായി നിലനിൽക്കുന്ന സേതുമാധവൻ എന്ന കഥാപാത്രം 37 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിന് മുന്നിലെത്തുകയാണ്.

നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും (NFDC) നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയും (NFAI) ചേർന്ന് നടത്തിയ ആർക്കൈവൽ പ്രിസർവേഷന്റെ ഭാഗമായാണ് ചിത്രത്തിന്റെ 4K റെസ്റ്ററേഷൻ പൂർത്തിയാക്കിയത്. റീ-റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സ്നീക് പീക്കും അണിയറ പ്രവർത്തകർ പുറത്തിറക്കി.

മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ക്ലാസിക്

1989ൽ റിലീസ് ചെയ്ത 'കിരീടം', മോഹൻലാൽ, തിരക്കഥാകൃത്ത് ലോഹിതദാസ്, സംവിധായകൻ സിബി മലയിൽ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രവും തിലകൻ അവതരിപ്പിച്ച അച്യുതൻ നായരും തമ്മിലുള്ള വൈകാരികമായ ബന്ധം ഇന്നും പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്നു.ലോഹിതദാസിന്റെ ഹൃദയസ്പർശിയായ തിരക്കഥയും സിബി മലയിലിന്റെ സംവിധാന മികവും ജോൺസൺ മാസ്റ്ററുടെ സംഗീതവും ചേർന്നാണ് 'കിരീടം' ഒരു കാലാതീതമായ സിനിമാനുഭവമായി മാറിയത്.

 4K റീമാസ്റ്ററിങ്ങിന് പിന്നിൽ പ്രമുഖ സ്റ്റുഡിയോകൾ

മോഹൻലാലിന്റെ മുൻ റീ-റിലീസ് ചിത്രങ്ങളായ 'ദേവദൂതൻ', 'ഛോട്ടാ മുംബൈ' എന്നിവയ്ക്ക് ലഭിച്ച വിജയത്തിന് പിന്നാലെയാണ് 'കിരീടം' വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.ചിത്രത്തിന്റെ 4K റിമാസ്റ്ററിങ് ജോലികൾ ചെന്നൈ ആസ്ഥാനമായുള്ള പ്രസാദ് ലാബിലും, ബോണി അസ്സനാർ ക്രിയേറ്റീവ് വിഷനറി ഹെഡായ ഹൈ സ്റ്റുഡിയോസിലുമാണ് പൂർത്തിയാക്കിയത്.

ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രം

കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാർ (കിരീടം ഉണ്ണി), ദിനേഷ് പണിക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. തിലകൻ, കവിയൂർ പൊന്നമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി, മുരളി, കൊച്ചിൻ ഹനീഫ, മാമുക്കോയ തുടങ്ങി നിരവധി പ്രതിഭകളുടെ ശ്രദ്ധേയ പ്രകടനങ്ങളും ചിത്രത്തിന്റെ വലിയ ശക്തിയായിരുന്നു. ഇവരിൽ പലരും ഇന്ന് നമ്മോടൊപ്പമില്ലെന്നത് പ്രേക്ഷകർക്ക് ചിത്രത്തെ കൂടുതൽ വൈകാരികമായ അനുഭവമാക്കുന്നു.

കാലം മാറിയിട്ടും മലയാള സിനിമാ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണ് 'കിരീടം' നിലനിർത്തുന്നത്. പുതിയ തലമുറയെയും പഴയ പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചുകൊണ്ട് 4K പതിപ്പിലും ചിത്രം വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്.


Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in