Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി; വിജിലൻസ് അന്വേഷണത്തിൽ സ്റ്റേ ഇല്ല

ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി; വിജിലൻസ് അന്വേഷണത്തിൽ സ്റ്റേ ഇല്ല
അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി. തച്ചങ്കരിക്കെതിരായ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലൻസ് അന്വേഷണത്തിൽ സ്റ്റേ ആവശ്യപ്പെട്ട് തച്ചങ്കരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവായത്. ഇതേ ആവശ്യമുന്നയിച്ച് തച്ചങ്കരി മെയ് 29ന് നൽകിയ ഹർജി കോട്ടയം വിജിലന്‍സ് കോടതി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നും വിജിലൻസ് കോടതി നിരീക്ഷിച്ചിരുന്നു. 2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിയിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് വിജിലൻസ് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിലും പരിശോധന നടത്തിയിരുന്നു. കേസില്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, സ്വത്തു കണക്കാക്കിയതില്‍ പിഴവുകളുണ്ടെന്നാണ് തച്ചങ്കരിയുടെ വാദം.

Related articles

See all
Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Save your stories

Sign in