Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOORIYADU NATIONAL HIGHWAY| കൂരിയാട് ദേശീയപാത നിര്‍മാണത്തില്‍ ഗുരുതര വീഴ്ച; ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല; ഡിസൈനിലും പിഴവ്

KOORIYADU NATIONAL HIGHWAY| കൂരിയാട് ദേശീയപാത നിര്‍മാണത്തില്‍ ഗുരുതര വീഴ്ച; ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല; ഡിസൈനിലും പിഴവ്
  മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കമ്പനികള്‍ക്ക് ഡിസൈനില്‍ വന്‍ വീഴ്ച സംഭവിച്ചുവെന്നും ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂരിയാട് ദേശീയപാതയില്‍സംരക്ഷണ ഭിത്തി അടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ അവലോകനം നടത്തി. ദേശീയപാത നിര്‍മാണ വീഴ്ചയില്‍ എന്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്നും അധികൃതര്‍ സൂചിപ്പിച്ചു. അതേ സമയം കനത്ത മഴയില്‍ ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്ത് തന്നെയാണ് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്. കനത്ത മഴയില്‍ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞു. പിന്നീട് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ തന്നെ സമീപത്തെ വയലുകളില്‍ വെള്ളവും കയറി. കനത്ത മഴയിലാണ്് വീണ്ടും സംരക്ഷണ ഭിത്തി തകരുന്ന സാഹചര്യമുണ്ടായതെന്നാണ് നാട്ടുകാരുടെ പ്രതിഷേധം.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in