KSU| ഹയർ സെക്കൻണ്ടറി സർട്ടിഫിക്കറ്റുകളിലെ ഗുരുതര തെറ്റുകൾ; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം: കെ.എസ്.യു
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read
•
Updated: June 09, 2026
മാർക്കുകൾ മാറി പോയ ഹയർ സെക്കൻണ്ടറി സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടാൻ സർക്കാർ തയാറാവരുത്. സോഫ്റ്റ്‌വേർ പിഴവിൻ്റെ പേര് പറഞ്ഞ് കുറ്റക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലന്നും ബന്ധപ്പെട്ടവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
തെറ്റുകൾ തിരുത്തി പുതിയ മാർക്ക് ലിസ്റ്റുകൾ ലഭ്യമാക്കാൻ ഉണ്ടാകുന്ന കാലതാമസം , ഡൽഹി സർവ്വകലാശാല ഉൾപ്പടെ രാജ്യത്തെ പ്രധാന സർവ്വകലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്ന് വീഴ്ച്ചകളുടെ പരമ്പര തുടരുകയാണ്. സർട്ടിഫിക്കറ്റുകൾ ഉടനടി ലഭ്യമാക്കി വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുകയും, കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുകയും വേണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം കെ.എസ്.യുവിൻ്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10