Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുരുട്ടുബുദ്ധി ജനം തിരിച്ചറിഞ്ഞു; പാഠം പഠിക്കാത്ത പിണറായി ഇനി ജയിക്കില്ല; രൂക്ഷവിമര്‍ശനവുമായി സെബാസ്റ്റ്യൻ പോൾ

കുരുട്ടുബുദ്ധി ജനം തിരിച്ചറിഞ്ഞു; പാഠം പഠിക്കാത്ത പിണറായി ഇനി ജയിക്കില്ല; രൂക്ഷവിമര്‍ശനവുമായി സെബാസ്റ്റ്യൻ പോൾ

കൊച്ചി: പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇനി ഒരു പരീക്ഷയിലും വിജയിക്കില്ലെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. അനിവാര്യമായ തകര്‍ച്ചയിലേക്ക് നീങ്ങുന്ന പാര്‍ട്ടിയില്‍ നിന്ന് മാനവും അഭിമാനവുമുള്ളവര്‍ പുറത്തുപോകുന്നത് കാരണവരെ തിരുത്താന്‍ ആര്‍ക്കും കഴിയാത്തതുകൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയെന്ന കാര്യത്തില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും ഒഴികെ മറ്റാര്‍ക്കും സംശയമില്ലെന്നും, തോല്‍വിക്ക് ന്യായീകരണങ്ങള്‍ കണ്ടെത്തുന്നത് പരാജിതരുടെ സ്വാഭാവിക അവകാശമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാണിച്ചു.

രാഷ്ട്രീയ മരണം വിധിച്ച ജനങ്ങളെ വഴിതെറ്റിപ്പോയവരെന്നും ശത്രുവിന്റെ കൈയിലെ കോടാലിയെന്നുമാണ് പിണറായി വിജയന്‍ വിശേഷിപ്പിക്കുന്നത്. മൂന്നാംവട്ടവും മുഖ്യമന്ത്രിയാകാനുള്ള സിപിഎമ്മിന്റെയും പിണറായിയുടെയും പദ്ധതിയാണ് തിരഞ്ഞെടുപ്പിലൂടെ ജനം തകര്‍ത്തത്. മൈക്കിന്റെ സാന്നിധ്യമറിയാതെ ചീത്ത വാക്കുകള്‍ വിളിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിച്ചില്ല. വീണ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്ലാറ്റ്ഫോമിലെ പ്രകടനം പോലും എല്‍ഡിഎഫിന് വോട്ട് നഷ്ടപ്പെടാന്‍ കാരണമായെന്നും, കലോത്സവ വേദിയിലായിരുന്നെങ്കില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം അതില്‍ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയന്‍ ബുദ്ധിമാനാനാണെങ്കിലും, കുരുട്ടുബുദ്ധി കാണിക്കുമ്പോള്‍ ജനം അത് തിരിച്ചറിയുന്നുണ്ട്. കെ.കെ. ശൈലജയെ ഒതുക്കിയതിലുള്ള പ്രതിഷേധം കണ്ണൂരില്‍ മാത്രം ഒതുങ്ങിയില്ലെന്നും കേരളമൊട്ടുക്കും വോട്ടര്‍മാര്‍ അത് ഓര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പിഴവ് പറ്റിയത് പാര്‍ട്ടിക്കല്ലെന്ന പിണറായിയുടെ പ്രസ്താവനയോട് ഭാഗികമായി യോജിക്കുന്നതായി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പിഴവ് പറ്റിയത് പിണറായിക്കാണ്. തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകാത്ത പിണറായിയെ ജനങ്ങളും, ജനങ്ങളെ പിണറായിക്കും തിരസ്‌കരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in