Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എസ്.ഡി.പി.ഐയുടേത് പൈശാചിക ആക്രമണം: ഹസന്‍

എസ്.ഡി.പി.ഐയുടേത് പൈശാചിക ആക്രമണം: ഹസന്‍
തൃശൂര്‍ ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പി.വി.നൗഷാദിനെ മൃഗിയമായി കൊലപ്പെടുത്തുകയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ വിജീഷ്, നിഷാദ്, സുരേഷ് എന്നിവരെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത എസ്.ഡി.പി.ഐയുടെ പൈശാചികമായ ആക്രമണത്തെ  കെ.പി.സി.സി. മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍ ശക്തിയായി അപലപിച്ചു. നിഷ്ഠൂരമായ ഈ കൊലപാതകം ആര്‍.എസ്.എസ്., സി.പി.എം. മോഡല്‍ കൊലപാതകമാണെന്ന് ഹസ്സന്‍ പറഞ്ഞു. കൊലപാതകികളും അക്രമികളുമായ എസ്.ഡി.പി.ഐക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കടുത്ത ശിക്ഷ അവര്‍ക്ക് വാങ്ങി കൊടുക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. കൊലപാതക കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് ഈ അടുത്ത കാലത്ത് പ്രകടിപ്പിച്ചു വരുന്ന നിഷ്‌ക്രിയത്വവും നിസംഗതയും ഈ കേസില്‍ പ്രകടിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഹസന്‍ മുന്നറിയിപ്പ് നല്‍കി.

Related articles

See all
Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Save your stories

Sign in