Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| സ്‌കൂള്‍ സമയമാറ്റം ബെല്ലും ബ്രേക്കുമില്ലാത്ത പരിഷ്‌കാരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA|     സ്‌കൂള്‍ സമയമാറ്റം ബെല്ലും ബ്രേക്കുമില്ലാത്ത പരിഷ്‌കാരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
സ്‌കൂള്‍ സമയമാറ്റ പരിഷ്‌കാരം, പരിഷ്‌കാരത്തിനുവേണ്ടിയുള്ള ഒരു പരിഷ്‌കാരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കെ.പി.എസ്.ടി.എയുടെ ഡിജിഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെല്ലും ബ്രേക്കുമില്ലാത്ത പരിഷ്‌കാരമെന്നും ഒരേ സ്‌കൂളില്‍ തന്നെ പല ക്ലാസുകള്‍ക്ക് പല സമയക്രമാകുന്ന പരിഷ്‌കാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമയ ചിട്ട പൊളിച്ചടുക്കുമ്പോള്‍ അധ്യാപക സമ്പ്രദായങ്ങളുമായും രക്ഷിതാക്കളുമായും ആലോചിക്കണമായിരുന്നു. വിദ്യാഭ്യാസമന്ത്രി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂള്‍ സമയ പരിഷ്‌കരണം തലമുറകളെ ബാധിക്കുന്ന പ്രശ്‌നമാണ്. അധ്യാപകര്‍ മത്സരിച്ചു പണിയെടുക്കുന്നു, അധികജോലി ചെയ്യുന്നു. അവരെ ബഹുമാനിക്കുകയും ആദരിക്കുകയുമാണ് വേണ്ടതെന്നും അവഹേളിക്കാന്‍ സമ്മതിക്കില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അശാസ്ത്രീയമായ സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കുക, യുഐഡി ലഭ്യമല്ലാത്ത കുട്ടികളുടെ അപ്‌ഡേഷന് ജൂലൈ 15 വരെ സമയം അനുവദിക്കുക, കാല്‍ നൂറ്റാണ്ടായി നിലനിന്നിരുന്ന 1:40 അനുപാതം പുനഃസ്ഥാപിക്കുക, നിയമനാംഗീകാരം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും ജോലിസ്ഥിരത ഉറപ്പുവരുത്തുക, ശനിയാഴ്ചകളും മധ്യവേനലവധിയും കവര്‍ന്നെടുക്കാനുള്ള ആസൂത്രിതമായ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളാ പ്രദേശ് സ്‌കൂള്‍ ടീചേഴ്‌സ് അസോസിയേഷന്‍ ഡിജി ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in