Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല നട അടച്ചു; തീര്‍ഥാടകരെ മാറ്റുന്നു; ശുദ്ധിക്രിയ

ശബരിമല നട അടച്ചു; തീര്‍ഥാടകരെ മാറ്റുന്നു; ശുദ്ധിക്രിയ
ശബരിമലയില്‍ ആചാരലംഘനം നടന്നതിന്‍റെ പശ്ചാത്തലത്തില്‍ മേല്‍ശാന്തി നട അടച്ചു. സന്നിധാനത്ത് ശുദ്ധികലശത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സന്നിധാനത്ത് നിന്ന് തീര്‍ഥാടകരെ മാറ്റുന്നു. ഒരു മണിക്കൂര്‍ നീളുന്ന പരിഹാരക്രിയകളാണ് ചെയ്യുന്നത്. മേല്‍ശാന്തിയും തന്ത്രിയും പരികര്‍മികളും ചേര്‍ന്നാണ് തീരുമാനം എടുത്തത്. നട അടച്ച വിവരവും മറ്റ് കാര്യങ്ങളും തന്ത്രി ഫോണിലൂടെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പത്മകുമാര്‍‌ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് ആക്ടിവിസ്റ്റുകളായ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും അറിവോടെയാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും എത്തിയത്. പതിനെട്ടാം പടി ചവിട്ടാകെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ഇവരെ പോലീസ് സന്നിധാനത്തെത്തിച്ചത്. പമ്പ മുതല്‍ തന്നെ പോലീസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കിയിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in