Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല നട തുറന്നു ; ഇനി ശരണമന്ത്രങ്ങളുടെ പുണ്യകാലം

ശബരിമല നട തുറന്നു ; ഇനി ശരണമന്ത്രങ്ങളുടെ പുണ്യകാലം
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. നിരവധി ഭക്തരാണ് സന്നിധാനത്ത് ദർശനത്തിനായി എത്തിച്ചേർന്നത്. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് ശബരിമല നട തുറന്നത്. നട തുറന്നതിന് ശേഷം ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും സന്നിധാനത്ത് നടന്നു. ശബരിമല മേല്‍ശാന്തിയായി എ.കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി എം.എസ് പരമേശ്വരന്‍ നമ്പൂതിരിയും സ്ഥാനമേറ്റു. നടതുറപ്പ് ദിവസം സന്നിധാനത്ത് പ്രത്യേകപൂജകള്‍ ഒന്നുമില്ല. വൃശ്ചിക പുലരിയുടെ തലേ ദിവസം നിരവധി ഭക്തരാണ് ദർശന പുണ്യം തേടി ധർമ്മശാസ്താവിന്‍റെ മുന്നിൽ തൊഴാനെത്തിയത്. മ​ണ്ഡ​ല​കാ​ല​ത്തി​ന് സ​മാ​പ​നം കു​റി​ച്ച്‌ ഡി​സം​ബ​ര്‍ 27 നാ​ണ് ത​ങ്ക അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള മ​ണ്ഡ​ല പൂ​ജ. തുടർന്ന് നട അടച്ച ശേഷം മ​ക​ര​വി​ള​ക്കി​നാ​യി ഡി​സം​ബ​ര്‍ 30ന് ​ വീണ്ടും ന​ട തു​റ​ക്കും. ജ​നു​വ​രി 15നാ​ണ് മകര​വി​ള​ക്ക്. യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്ക് സ്റ്റേ ​ഇ​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​രു​ക്കി​യ​തു പോ​ലു​ള്ള ക​ന​ത്ത സു​ര​ക്ഷ ഇ​ത്ത​വ​ണ വേ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. എ​ന്നാ​ല്‍ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തും. നാൽപ്പത്തി ഒന്ന് ദിവസത്തെ പുണ്യ വ്രതമെടുത്ത് അയ്യപ്പനെ ദർശിച്ച് സായൂജ്യമടങ്ങാൻ ഭക്തരെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ശബരിമല സന്നിധാനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in